ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ച് ഹൈക്കമാൻഡ്. 23 അംഗ സമിതി 36 ആക്കി വിപുലീകരിച്ചുകൊണ്ടാണ് പുനഃസംഘടന. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ ഉൾപ്പെടെയുള്ളവർ സമിതിയിൽ ഇടംപിടിച്ചു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വി.എം.സുധീരൻ സമിതിയിൽ തിരിച്ചെത്തി. മുതിർന്ന നേതാവ് എ.കെ.ആന്റണി സമിതിയിലില്ല. പാർട്ടിയിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് സമിതിയിൽ ഇടംപിടിച്ചു.

ഇക്കുറി വനിതാ പ്രാതിനിധ്യവും വർധിപ്പിച്ചു. മുൻപ് ഷാനിമോൾ ഉസ്മാൻ മാത്രമായിരുന്നു സമിതിയിലെ വനിതാ സന്നിധ്യം. ഇത്തവണ ഷാനിമോൾക്കു പുറമേ പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി എന്നിവരും സമിതിയിലുണ്ട്.

∙ കെപിസിസി രാഷ്ട്രീയകാര്യ സമിതി

കെ.സുധാകരൻ, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കൊടിക്കുന്നില്‍ സുരേഷ്, പി.കെ. കുര്യൻ, ശശി തരൂർ, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ബെന്നി ബെഹനാൻ, അടൂര്‍ പ്രകാശ്, എം.കെ. രാഘവൻ, ആന്റോ ആന്റണി, ടി.എന്‍.പ്രതാപൻ, ഹൈബി ഈഡൻ, പി.സി.വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാൻ, എം.ലിജു, ടി.സിദ്ദീഖ്, എ.പി.അനില്‍കുമാർ, സണ്ണി ജോസഫ്, റോജി എം.ജോണ്‍, എ.എന്‍.സുബ്രഹ്മണ്യൻ, അജയ് തറയില്‍, വി.എസ്.ശിവകുമാർ, ജോസഫ് വാഴയ്ക്കന്‍, പത്മജ വേണുഗോപാൽ, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പിൽ, ശൂരനാട് രാജശേഖരൻ, പി.കെ.ജയലക്ഷ്മി, ജോണ്‍സണ്‍ ഏബ്രഹാം

English Summary:

KPCC political affairs committee reconstituted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com