ADVERTISEMENT

കൊച്ചി∙ റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം ഭക്ഷ്യമന്ത്രി ജി.ആർ.അനിലുമായി നടത്തിയ ചർച്ചയെ തുടര്‍ന്ന് പിൻവലിച്ചു. മന്ത്രി ഇടപെട്ട് കരാറുകാർക്ക് നവംബർ മാസത്തെ കുടിശ്ശിക അനുവദിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ബുധനാഴ്ച പുനഃരാരംഭിക്കാൻ വഴിയൊരുങ്ങി. നവംബർ മാസത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനായി താലൂക്കുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഡിസംബർ മാസത്തേയും ഉടനെ വിതരണം ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സപ്ലൈകോ വഴിയാണ് തുക കൈമാറേണ്ടത്. 

English Summary:

Ration Transport Contractors Strike Compromised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com