ADVERTISEMENT

കോഴിക്കോട്∙ വഴിയാത്രക്കാരിയുടെ കഴുത്തിനു പിടിച്ച് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണമാല കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ്ഹിൽ കക്കുഴി പാലം സ്വദേശി പ്രവീൺ നിവാസിൽ വി.പ്രസൂൺ (36) ആണ് അറസ്റ്റിലായത്. യുവതി നൽകിയ പരാതിയിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ 10ന് രാവിലെയാണ് സംഭവമുണ്ടായത്. യുവതി നടക്കാവ് ഭാഗത്തേക്ക് നടന്നു പോകവേ പിന്നാലെയെത്തിയ പ്രതി, യുവതിയുടെ കഴുത്തിൽ മുറുക്കി പിടിച്ചശേഷം സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ യുവതി വീണു. പ്രതി ഉടൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു.

English Summary:

Youth arrested for snatching gold chain from a woman in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com