ADVERTISEMENT

ചെന്നൈ∙ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി തമിഴ്‌നാട്ടിലെ രണ്ടുപ്രധാനക്ഷേത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുമെന്ന് റിപ്പോർട്ട്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം ക്ഷേത്രത്തിലും ശനിയാഴ്ച സന്ദർശിക്കുമെന്നാണ് സൂചന.

രാമേശ്വരത്ത് നിന്നുള്ള തീർത്ഥം അദ്ദേഹം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്ര മോദി ചെന്നൈയിലെത്തുന്നുണ്ട്. ഇതിന് ശേഷം ക്ഷേത്രസന്ദർശനം നടത്തുമെന്നാണ് തമിഴ്‌നാട്ടിലെ ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചെന്നൈ അടക്കം തമിഴ്നാട്ടിലെ നാല് നഗരങ്ങളിലായിട്ടാണ് യൂത്ത് ഗെയിംസ് നടക്കുന്നത്. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി വിവിധ ഇടങ്ങളിലായി സുരക്ഷാ പരിശോധനകൾ നടന്നിരുന്നു. ഇതേസമയം പ്രധാനമന്ത്രിയുടെ ക്ഷേത്രസന്ദർശനത്തെക്കുറിച്ച് അറിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ മറുപടി. 

English Summary:

NarendraModi to Visit Temples in Tamilnadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com