കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി മാര്‍ റാഫേല്‍ തട്ടില്‍
Mail This Article
×
കൊച്ചി∙ കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റഫേൽ തട്ടിൽ. ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റാനുള്ളതല്ല. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്നും സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ വേണം കുർബാന അർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കൂദാശാ കർമത്തിനിടെയാണ് മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിലിന്റെ പ്രതികരണം.
English Summary:
Can't offer holy mass according to priests' will: Mar Raphael Thattil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.