ADVERTISEMENT

മുംബൈ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് നാലു നിയമ വിദ്യാർഥികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. ശിവാംഗി അഗർവാൾ, സത്യജീത് സിദ്ധാർഥ് സാൽവേ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ബംഗിയ എന്നീ വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹർജി ബോംബെ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഞായറാഴ്ച രാവിലെ 10.30ന് പരിഗണിക്കും. 

ജസ്റ്റിസുമാരായ ജി.എസ്.കുൽക്കർണി, നീല ഗോഖലെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുക. എംഎൻഎൽയു, ജിഎൽസി, നിർമ ലോ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് നാലുപേരും.

മതപരമായ ചടങ്ങ് ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിച്ചത് ഭരണഘടന അനുശാസിക്കുന്ന മതേതര തത്വങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ പറയുന്നു. ജനുവരി 22ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്.

English Summary:

4 law students move court against holiday on Jan 22 in Maharashtra, hearing tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com