ADVERTISEMENT

ആലപ്പുഴ∙ ബിജെപി പ്രാദേശിക നേതാവിനെയും ഭാര്യയെയും ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ. കായംകുളം ചിറക്കടവത്താണ് സംഭവം. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ചിറക്കടവം സ്വദേശി പി.കെ.സജി (48), ഭാര്യ ബിനു (42) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി സജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഏതാനും മാസങ്ങളായി സജി പാർട്ടിയിൽ സജീവമായിരുന്നില്ലെന്നാണ് വിവരം. കുടുംബപ്രശ്നങ്ങൾ ഉള്ളതായി സമീപവാസികളും പറയുന്നു. കോയമ്പത്തൂരിൽ പഠിക്കുന്ന മകൻ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ ശനിയാഴ്ച വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary:

BJP local leader kills wife then commits suicide in Kayamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com