ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂർ വിമാനത്താവളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തതുപോലെയാണു രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു വിമാനവും ഇറക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഞാൻ വിമാനം ഇറക്കിയിരിക്കുന്നു എന്നു പഞ്ഞു ഉമ്മൻ ചാണ്ടി വിമാനത്താവളം ഉദ്ഘാടനം ചെയ്തു. അതിനുശേഷം പിണറായി വിജയൻ വന്ന് അത്യധ്വാനം നടത്തിയിട്ടാണു വിമാനത്താവളം തുടങ്ങാൻ സാധിച്ചത്.

അതുപോലെയാണു 2025 ൽ മാത്രം പണി പൂർത്തിയാകുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ആദ്യം സംഘടിപ്പിക്കുന്നതെന്നു ഗോവിന്ദൻ പറഞ്ഞു. ‘‘രാമക്ഷേത്രത്തിന്റെ പണി 2025 അവസാനമേ പൂർത്തിയാകൂ.  രാമക്ഷേത്രത്തിന്റെ ഒരു അംശം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ആചാര്യമര്യാദ അനുസരിച്ചല്ല പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതെന്നാണു ശങ്കരാചാര്യന്മാർ പറയുന്നത്.

ആചാരരീതിക്കു വിപരീതമായിട്ടാണ് ചടങ്ങെന്നും ഞങ്ങൾ പങ്കെടുക്കുന്നില്ലെന്നുമാണു ശങ്കരാചാര്യന്മാരുടെ നിലപാട്. അതിനെക്കാളും വലിയ ആചാരമര്യാദ പറയാൻ അർഹതയുള്ളവർ ഹിന്ദുസമുദായത്തിന്റെ ഭാഗമായിട്ടുണ്ടോ?’’– ഗോവിന്ദൻ ചോദിച്ചു.  

English Summary:

M V Govindan says Ram Temple consecration is like Oommen Chandy' s inaguration of Kannur Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com