ADVERTISEMENT

കൊച്ചി∙ അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിൽ 10,000 കേന്ദ്രങ്ങളിൽ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. അതത് സ്ഥലങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും ഒരുമിച്ചു ചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ക്ഷേത്ര സങ്കേതങ്ങളിലാണു പ്രധാനമായും ആഘോഷ പരിപാടികൾ. എല്ലാ സ്ഥലങ്ങളിലും അയോധ്യയിൽ നിന്നുള്ള പ്രാണ പ്രതിഷ്ഠയുടെ ചടങ്ങുകൾ തത്സമയം കാണുന്നതിനായി വലിയ സ്ക്രീനുകൾ ഒരുക്കി.

രാമായണ പാരായണം, ഭജന, നാമ സങ്കീർത്തനം, പ്രഭാഷണം, ശ്രീരാമ അഷ്ടോത്തര നാമാർച്ചന, ശ്രീരാമ വിജയ് മന്ത്രജപം, പുഷ്പാർച്ചന, കർസേവകരെ ആദരിക്കൽ, പ്രസാദ വിതരണം തുടങ്ങി വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ചു നടക്കും. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ പരിപാടികൾ ആരംഭിക്കും. മറ്റു സ്ഥലങ്ങളിൽ  രാവിലെ 11 മുതലാണ് പരിപാടികൾ. വൈകിട്ട് 50 ലക്ഷം  ഭവനങ്ങളിൽ ‌ദീപങ്ങൾ തെളിക്കും. 

English Summary:

Ram Janmabhoomi Kshetra Trust will organize celebrations in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com