ADVERTISEMENT

ന്യൂഡൽഹി∙ വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കാൻ ആളുകളെ സഹായിക്കുന്ന ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഇന്ത്യയെ ഊർജ മേഖലയിൽ സ്വയം പര്യാപ്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷമുള്ള തന്റെ ആദ്യ തീരുമാനമെന്ന് അറിയിച്ചാണ് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചത്. 

‘‘ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽനിന്ന് എപ്പോഴും ഊർജം ലഭിക്കുന്നു. ഇന്ന്, അയോധ്യയിലെ ചടങ്ങിനിടെ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ്ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്ന എന്റെ ആഗ്രഹം കൂടുതൽ ശക്തിപ്പെട്ടു. 

ഒരു കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി ആരംഭിക്കും. അയോധ്യയിൽനിന്ന് മടങ്ങിയെത്തിയശേഷം ഞാൻ എടുത്ത ആദ്യ തീരുമാനമാണിത്. ഈ പദ്ധതി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും’’– അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.

English Summary:

PM Modi announces 'Pradhanmantri Suryodaya Yojana' after his return from Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com