ADVERTISEMENT

കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുഖ്യ ചുമതലക്കാരനായി ഇന്ത്യയുടെ ഭരണത്തലവനായ പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും നിഷേധിക്കുന്നതും അപമാനകരവുമാണെന്ന് സാമൂഹിക പ്രവർത്തക കെ.അജിത.

കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അനുവദിക്കില്ല, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വധശിക്ഷ വിധിക്കുന്ന ഹിന്ദുത്വ ഫാഷിസത്തെ ചെറുക്കുക, പള്ളി പൊളിച്ച് പണിത അമ്പലം ഇന്ത്യൻ ജനതയുടേതല്ല’ എന്ന മുദ്രാവാക്യവുമായി എൽഐസി കോർണറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു ഭരണാധികാരി ഒരു മതവിഭാഗത്തിന്റെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം സ്വന്തം നിലയിൽ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. വി.എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.എം.അഖിൽ കുമാർ, മുഹമ്മദ് സലിം, എൻ.വി.ബാലകൃഷ്ണൻ, അംബിക, എ.എം.സ്മിത, ലെനിന, മണികണ്ഠൻ മൂക്കുതല, കെ.പി.ലിജുകുമാർ എന്നിവർ സംസാരിച്ചു.

English Summary:

Ram Temple inauguration: Prime Minister Violates Constitution, Disgraceful: K Ajitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com