ADVERTISEMENT

ചെന്നൈ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് തനിക്കെതിരെ ബിജെപി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റു ചെയ്ത വിമർശനത്തിനു മറുപടിയുമായി തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ.

‘‘ഈ തെറ്റുകാരെ തിരിച്ചറിയുക. അവർ രാമക്ഷേത്രത്തെ വെറുക്കുന്നു, സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുന്നു’’ – എന്നായിരുന്നു ഹിന്ദിയിൽ ബിജെപിയുടെ പോസ്റ്റ്. ഇതിനു മറുപടിയായി ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് ഇംഗ്ലിഷിൽ എഴുതിയ ചുവന്ന നിറത്തിലുള്ള ടീഷർട് ധരിച്ചിരിക്കുന്ന തന്റെ ചിത്രം പോസ്റ്റിനു താഴെ കമന്റ് ബോക്സിൽ ഉദയനിധി പോസ്റ്റു ചെയ്തു.

‘‘അയോധ്യയിൽ പള്ളി തകർത്ത് ക്ഷേത്രം പണിയുന്നതിനോടു യോജിപ്പില്ല’ എന്ന് ഉദയനിധി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപിയുടെ പോസ്റ്റ്. ‘‘ഡിഎംകെ ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ എതിരല്ല. അവിടെ ക്ഷേത്രം വരുന്നതു കൊണ്ടു ഞങ്ങൾക്കു പ്രശ്‌നമില്ല. എന്നാൽ, പള്ളി തകർത്ത് ക്ഷേത്രം പണിയുന്നതിനോടു ഞങ്ങൾക്കു യോജിപ്പില്ല’’– എന്നായിരുന്നു ഉദയനിധിയുടെ പരാമർശം. 

മുൻപ് സനാതന ധർമത്തിനെതിരെ ഉദയനിധി നടത്തിയ പരാമർശവും വിവാദമായിരുന്നു.

English Summary:

Udhayanidhi Stalin's reply to BJP's criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com