ADVERTISEMENT

ഐസ്വാൾ∙ മ്യാൻമർ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആറുപേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ മിസോറമിലെ ലെങ്‌പുയ് ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു അപകടം. ടേബിൾ ടോപ്പ് വിമാനത്താവളമായ ഇവിടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിപോകുകയായിരുന്നു.

പൈലറ്റ് ഉൾപ്പെടെ 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ലെങ്‌പുയ് ആശുപത്രിയിലേക്ക് മാറ്റി. മ്യാൻമറിലെ അഭ്യന്തര കലാപത്തെ തുടർന്ന് അഭയം തേടിയ സൈനികരെ മടക്കി കൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു വിമാനം. രാജ്യത്തെ ഏറ്റവും അപകടകരമായ ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ ഒന്നാണ് ലെങ്പുയ്.

English Summary:

Myanmar army plane skids off runway in Mizoram Airport, 6 injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com