ADVERTISEMENT

ഷിക്കാഗോ∙ യുഎസിൽ ഷിക്കാഗോയ്ക്ക് സമീപം രണ്ട് വീടുകളിലുണ്ടായ വെടിവയ്‌പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോ‍ഡിലെ 2200 ബ്ലോക്കിലാണു സംഭവം. റോമിയോ നാൻസ് എന്നയാളാണു പ്രതി. കൊലപാതകത്തിനു പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.

കൊലപാതകങ്ങൾ നടന്ന സ്ഥലത്തിനടുത്തു തന്നെയാണു പ്രതി താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു ചുവപ്പ് വാഹനത്തിൽ കടന്നുകളഞ്ഞ ഇയാളുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നു പൊലീസ് മുന്നറിയിപ്പു നൽകി. നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം കൈമാറണമെന്നും നിർദേശമുണ്ട്.

English Summary:

Shooting in two houses in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com