ADVERTISEMENT

ബേപ്പൂർ (കോഴിക്കോട്)∙ ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് തീപിടിച്ച് നശിച്ചു. ബുധനാഴ്ച പുലർച്ചെ 3.30ന് ബിസി റോഡ് കമ്യൂണിറ്റി ഹാളിനു സമീപത്തെ യാർഡിൽ അറ്റകുറ്റപ്പണിക്കായി കരകയറ്റിയ പുതിയാപ്പ സ്വദേശിയുടെ മിലൻ എന്ന മത്സ്യബന്ധന ബോട്ടിനാണ് തിപീടിച്ചത്. സാധാരണ അറ്റകുറ്റപ്പണിക്ക് കയറ്റുന്ന ബോട്ടിൽ അതിഥി മത്സ്യത്തൊഴിലാളികൾ കിടന്നുറങ്ങാറുണ്ട്. സംഭവ സമയത്ത് ആരുമില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. 

ഡെക്ക് ഉൾപ്പെടെ കത്തി നശിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നലെ ബോട്ടിൽ വെൽഡിങ് ജോലികൾ നടത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നു അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രിച്ചതിനാൽ യാർഡിലെ മറ്റു ബോട്ടുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി. യാർഡിന്റെ മറുകരയായ കരുവൻതിരുത്തി ഭാഗത്തുള്ളവരാണ് തീ പടരുന്നത് കണ്ടത്. ബേപ്പൂർ, ഫറോക്ക് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. 

English Summary:

Fishing Boat catches fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com