ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ  ഇന്ത്യയിലെത്തി. ജയ്പുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എന്നിവര്‍ ചേര്‍ന്ന് മക്രോയെ സ്വീകരിച്ചു.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആംബര്‍ കൊട്ടാരം സന്ദര്‍ശിച്ച മക്രോ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. വൈകിട്ടോയെ ജയ്പുരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മക്രോയ്‌ക്കൊപ്പം ജന്തര്‍മന്തര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോഡ് ഷോ നടത്തുകയും ചെയ്തു. സൻഗനേരി ഗേറ്റിലാണ് റോഡ് ഷോ അവസാനിച്ചത്. തുടർന്ന്  ചായ സൽക്കാരത്തിനും ചർച്ചയ്ക്കുംശേഷം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മക്രോ ഡൽഹിയിലേക്കു തിരിക്കും

പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തും. റഷ്യയും യുക്ര‌െയ്നും തമ്മിലുള്ള സംഘർഷമുൾപ്പടെയുള്ള രാജ്യാന്തര വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തുമെന്നാണു സൂചന.

റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ ഫ്രഞ്ച് നേതാവ് മുഖ്യാതിഥിയായെത്തുന്നത് ആറാം തവണയാണ്. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയായിട്ടാണ് ലോകം ഈ സന്ദർശനത്തെ വിലയിരുത്തുന്നത്. റഫാൽ വിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെയുള്ള മെഗാ പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച ചർച്ചകളിലും പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ

English Summary:

French President Emmanuel Macron visits India to attend Republic Day celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com