ADVERTISEMENT

തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.എം.ആർഷോ. ജനാധിപത്യപരമായി, സമാധാനപരമായി സമരം ചെയ്യുന്നതിന് അവകാശമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ ഉള്‍പ്പെടെയുള്ള മനുഷ്യർ അനുഭവിക്കുന്ന അവകാശങ്ങൾ സമരങ്ങളിലൂടെ നേടിയതാണെന്നും ആർഷോ പറഞ്ഞു. നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾ നമ്മുടെ മുമ്പിൽ ആരും പ്ലേറ്റിൽ വച്ചുനീട്ടിയതല്ലെന്നും ആർഷോ പറഞ്ഞു. 

തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് മുന്നിലുണ്ടായ എസ്എഫ്ഐ പ്രതിഷേധം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ
തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് മുന്നിലുണ്ടായ എസ്എഫ്ഐ പ്രതിഷേധം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ∙മനോരമ

‘‘ചട്ടവിരുദ്ധമായി നടത്തിയിട്ടുള്ള ഇടപെടലിന് എതിരെ ജനാധിപത്യപരമായി സമരം ചെയ്യുന്ന വിദ്യാർഥികളെ അവഹേളിക്കുകയും ആക്ഷേപിക്കുകയും പ്രകോപിപ്പിക്കുകയുമാണ് ഗവർണർ ചെയ്യുന്നത്. എങ്ങനെയും അക്രമസംഭവങ്ങൾ അരങ്ങേറുക എന്ന ഉദ്ദേശ്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന പൊറാട്ട് നാടകങ്ങളെ കേരളത്തിലെ പൊതുസമൂഹം തള്ളിക്കളയണം. സമരം ചെയ്യുന്ന ആളുകൾ കുരങ്ങന്മാരെന്നായിരുന്നു കഴിഞ്ഞ ദിവസം എസഎഫ്ഐ പ്രവർത്തകരെ  ആക്ഷേപിക്കുന്നതിനായി ഗവർണർ പറഞ്ഞത്. ഇതിനു മുൻപ്  ക്രിമിനലുകൾ എന്ന് പറഞ്ഞു. ഗുണ്ടകളെന്ന് ഇന്നു വീണ്ടും ആവർത്തിച്ചു. സർവകലാശാലകളുടെ ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന ഒരു മാന്യതയുമില്ലാത്ത പദപ്രയോഗങ്ങൾക്കും ആക്ഷേപങ്ങൾക്കും കേരളത്തിന്റെ പൊതുസമൂഹം മറുപടി നൽകുമെന്നതിനു തർക്കമില്ല. ഏറ്റവും ശക്തമായി സമരം തുടരും’’– ആർഷോ വിശദീകരിച്ചു.  

നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് ഗവർണർ പ്രതിഷേധിച്ചിരുന്നു. ഒന്നേമുക്കാൽ മണിക്കൂറോളമാണു ഗവർണർ പ്രതിഷേധിച്ചത്.  ഇതോടെ ദിവസങ്ങളായി കേരളത്തിലെ നിരത്തുകളില്‍ തുടരുന്ന ഗവര്‍ണര്‍ - എസ്എഫ്‌ഐ പോര് എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പുതിയ തലത്തിലേക്കു കടന്നിരിക്കുകയാണ്.

English Summary:

P M Arsho says SFI will continue protest against Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com