ADVERTISEMENT

കോഴിക്കോട്∙ ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോയ സമയത്ത് യുവാവിന് ഹോട്ടലിൽവച്ച് നഷ്ടമായ മൊബൈൽ ഫോൺ തിരികെ കിട്ടി. മലപ്പുറം പുത്തനത്താണി സ്വദേശി പറക്കുണ്ടിൽ മർസൂക്കിനാണ് ഹോട്ടലിൽനിന്നും ഫോൺ നഷ്ടമായത്. യുവാവിന്റെ പരാതിയിൽ താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഫോൺ തിരികെ ലഭിച്ചത്. അതേസമയം, മോഷ്ടാവിനെ പിടികൂടാനായില്ല.

കോഴിക്കോട് താമരശേരിയിലെ ഒരു ഹോട്ടലിൽ ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ഫോണെടുക്കുന്നത് വ്യക്തമായിരുന്നു. ഇയാൾ അസം സ്വദേശിയാണെന്നും താമരശേരി പരിസരത്ത് ജോലി അന്വേഷിച്ച് നടക്കുന്നയാളാണെന്നും ഹോട്ടൽ ഉടമകൾ വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് യുവാവിന്റെ താമസസ്ഥലത്തു നടത്തിയ പരിശോധനയിലാണ് ഫോൺ തിരികെ ലഭിച്ചത്. അതേസമയം, യുവാവ് പിടികൊടുക്കാതെ അവിടെനിന്നും മുങ്ങി. പൊലീസ് എത്തുന്നതിനു മുൻപ് നാട്ടുകാരെ കബളിപ്പിച്ച് പ്രതി സ്ഥലം വിടുകയായിരുന്നു.

English Summary:

Mobile Phone is stolen from a hotel in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com