ADVERTISEMENT

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും എൻഡിഎ പാളയത്തിലെത്താൻ കാരണമായതു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ നേരിട്ട അവഗണനയും ആർജെഡിയുടെ അട്ടിമറി ഭയവും. പ്രതിപക്ഷ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാർ എൻഡിഎ സഖ്യമുപേക്ഷിച്ചു മഹാസഖ്യത്തിന്റെ ഭാഗമായത്. പ്രതിപക്ഷ മുന്നണി രൂപീകരണത്തിനു മുൻകയ്യെടുത്ത നിതീഷിനെ ഒതുക്കി കോൺഗ്രസ് ‘ഇന്ത്യ’ മുന്നണിയുടെ ചുക്കാൻ ഏറ്റെടുത്തു. ആർജെഡി, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് കക്ഷികളിൽനിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതായതോടെ നിതീഷ് നിരാശനായി. 

അതിനിടെ, ആർജെഡി അധ്യക്ഷൻ ലാലു യാദവ് മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാൻ തിടുക്കം കാട്ടിയതും നിതീഷിനെ പ്രതിസന്ധിയിലാക്കി. തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന ആർജെഡി എംഎൽഎമാരുടെ മുറവിളി തടയാൻ ലാലു ശ്രമിച്ചില്ല. ജനതാദൾ (യു) പിളർത്തി തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലു യാദവ് ശ്രമിക്കുന്നതായി നിതീഷ് സംശയിച്ചു. ജെഡിയു എംഎൽഎമാരുമായി ആർജെഡി നേതാക്കൾ രഹസ്യ ചർച്ചകൾ നടത്തിയതും നിതീഷിനെ പ്രകോപിപ്പിച്ചു. 

ബിഹാറിലെ ലോക്സഭാ സീറ്റു വിഭജനത്തിൽ 16 സിറ്റിങ് സീറ്റുകളിലും മൽസരിക്കുമെന്ന നിതീഷിന്റെ പിടിവാശി ആർജെഡിയോടും കോൺഗ്രസിനോടുമുള്ള കണക്കുതീർക്കലായി. ജെഡിയു മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചാൽ അഞ്ചു സീറ്റുകളിൽ പോലും ജയിക്കില്ലെന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പ്രവചനം നിതീഷിനെ അങ്കലാപ്പിലാക്കി. മഹാസഖ്യത്തിലെ സീറ്റുവിഭജന തർക്കങ്ങൾക്കിടയിലാണ് നിതീഷ് മറുകണ്ടം ചാടി തടി രക്ഷിച്ചത്. 

English Summary:

The reasons behind the resignation of Nitish Kumar from RJD JDU government in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com