ADVERTISEMENT

കോഴിക്കോട്∙ കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ പിടിയിൽ. ഫറോക്ക് സബ് ആർടി ഓഫിസിലെ എംവിഐ വി.എ. അബ്ദുൽ ജലീലാണ് ഇന്നു രാവിലെ വിജിലൻസിന്റെ പിടിയിലായത്. എംവിഐയുടെ വീട്ടിൽ ഡിവൈഎസ്പി സുനിലിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി.

ഫറോക്കിൽ പുക പരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. നടത്തിപ്പുകാരനിൽനിന്നു പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിനു ലഭിച്ച പരാതി.

വിജിലൻസിന്റെ നിർദേശ പ്രകാരം എംവിഐയുടെ അടുത്തെത്തിയ പരാതിക്കാരൻ പണം കൈമാറുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ജലീലിനെ കസ്റ്റഡിയിലെടുത്തു.

English Summary:

Vigilance Arrested MVI in Bribe Case at Kozhikode

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com