ADVERTISEMENT

കോഴിക്കോട് ∙ രൺജീത് ശ്രീനിവാസ് കേസിലെ വിധി അൽപം വോട്ടിനു വേണ്ടി തീവ്രവാദികളെ വളർത്തുന്ന മാർക്സിസ്റ്റ് പാർട്ടിക്കേറ്റ തിരിച്ചടിയാണെന്ന് ബിജെപി നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വിധിയെ സ്വാഗതം ചെയ്യുന്നു. അവിലും മലരും കുന്തിരിക്കവും കാത്തുവയ്ക്കണമെന്നു പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും കൃഷ്ണദാസ് പറഞ്ഞു. ചില സംഘടനകൾ പ്രതികളുടെ മനുഷ്യാവകാശത്തിനായി രംഗത്തു വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: നിഷ്ഠൂര കൊലപാതകം കുടുംബത്തിന്റെ കണ്‍മുന്നില്‍; 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരളത്തിൽ ആദ്യം

യശ്വന്ത്പൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമായെന്നും കൃഷ്ണദാസ് പറഞ്ഞു. മംഗലാപുരം - ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കു നീട്ടാൻ തീരുമാനം ഉടനുണ്ടാവും. കേരള ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിലെ സാമ്പത്തിക തകർച്ചയ്ക്ക് കേന്ദ്രമാണ് ഉത്തരവാദിയെന്നു ധനമന്ത്രി പറയുന്നു. അതിന്റെ തെളിവുകൾ ഹാജരാക്കാൻ ബിജെപി ധനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

English Summary:

Ranjeeth Srinivas case: PK Krishnadas says the verdict is a blow to the Marxist party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com