ADVERTISEMENT

കോഴിക്കോട്∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കോഴിക്കോട് എൻഐടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിക്ക് ഒരു വർഷം സസ്‌പെൻഷൻ. ഇലക്ട്രോണിക്‌സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് നാലാം വർഷ വിദ്യാർഥിയാണു പ്രതിഷേധിച്ചത്.  'ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്‌' എന്ന പ്ലക്കാർഡുമായിട്ടായിരുന്നു പ്രതിഷേധം.

വിദ്യാർഥിയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയതോടെ കലാലയത്തിൽ സംഘർഷാവസ്ഥയുണ്ടായി. തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് കോളജിലെ ഉയർന്ന സമിതികളെ സമീപിക്കുമെന്ന് സസ്പെൻഷനിലായ വിദ്യാർഥി പറഞ്ഞു. എസ്എൻഎസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചത്.

.

English Summary:

Suspension Sparks Debate: Dalit Student Out for A Year Over Anti-Saffron Map Protest at Kozhikode NIT .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com