ADVERTISEMENT

ന്യൂഡൽഹി∙ ആദായനികുതി സ്ലാബിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികുതി പരിധി നിലനിർത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

‘‘നിലവിൽ പുതിയ സ്കീം അനുസരിച്ച് ഏഴു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ല. ആ പരിധി 2013–14 കാലത്ത് 2.2 ലക്ഷം ആയിരുന്നു. കഴിഞ്ഞ അഞ്ചു വർഷം നികുതി നൽകുന്നവർക്കു നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. റീഫണ്ട് ലഭിക്കുന്നതിനുള്ള കാലപരിധി 93 ദിവസങ്ങളിൽനിന്ന് വെറും 10 ദിവസമാക്കി കുറച്ചു’’ – ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു.

English Summary:

2023 Union Budget Retains Existing Income Tax Slabs: Nirmala Sitaraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com