ADVERTISEMENT

കൊച്ചി∙ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റിന്‍റെ പ്രഖ്യാപനമാണ് നടത്തിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ നാടിന്‍റെ സാമ്പത്തിക–സാമൂഹിക– വ്യാവസായിക–കാര്‍ഷിക രംഗത്ത് ഒരു മെച്ചവും നല്‍കുന്ന ബജറ്റല്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു. 

ബജറ്റിനെതിരെ ജനരോഷം ഉയരണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു. ‘‘ഇന്ത്യയുടെ സമഗ്ര വികസനത്തിനായി യാതൊരു പദ്ധതികളും ബജറ്റില്‍ ഇല്ല. വലിയ സംഭവം നടക്കാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ച് ഒന്നുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ബിജെപി തിരിച്ചു വരാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചത്. അവരുടെ നിരാശയില്‍നിന്നുണ്ടായ ബജറ്റാണ് ഇത്.’’– ഇ.പി. ജയരാജൻ പ്രതികരിച്ചു.

Read Also: ‘ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി ഗെയിം ചേഞ്ചർ; ചരിത്രം നമ്മുടെ രാജ്യത്തെ ഓർക്കും’

‘‘യുവജനങ്ങൾക്കോ കൃഷിക്കാർക്കോ വ്യവസായികൾക്കോ ആര്‍ക്കും തന്നെ പ്രത്യേകിച്ച് ഒരു സംഭാവനയും നൽകുന്നില്ല. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിന് ജനവിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞാൽ മികച്ച ഒരു ബജറ്റ് ഉണ്ടാകും. ജനങ്ങളുടെ മുന്നിൽ ഒരു കാര്യവും ഉയർത്തിക്കാണിക്കാൻ കഴിയാത്ത ഒരു ബജറ്റാണ് ഇത്. ജനങ്ങൾക്കു വേണ്ടി ഒരു കൃത്യവും നിര്‍വഹിക്കാൻ കഴിയാത്ത പാർട്ടിയാണ് ബിജെപി. രാജ്യത്തെ പിന്നോക്കാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാൻ കഴിയാത്ത ഒരു സർക്കാരാണ് ഇന്ത്യയിൽ തുടരുന്നത്. ആ നയം തന്നെയാണ് അവർ ആവർത്തിക്കുന്നത്. രാജ്യത്തെ സമഗ്രമായ വികസനത്തിനായി ബിജെപി നയങ്ങളോട് ശക്തമായി പ്രതികരിക്കുക എന്നതാണ് ഈ ബജറ്റിനുള്ള മറുപടി.’’– ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. 

English Summary:

LDF Convener EP Jayarajan Slams Modi's Final Budget: 'A Disappointment for India's Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com