ADVERTISEMENT

റാഞ്ചി∙
 ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചംപയ് സോറനു ഒപ്പം ഉപമുഖ്യമന്ത്രിയായി ബസന്ത് സോറനും സത്യപ്രതിജ്ഞ ചെയ്തേക്കും. ജാർഖണ്ഡ് മുക്തി മോർച്ചയുടെ ദേശീയ പ്രസിഡന്റ് ഷിബു സോറന്റെ ഇളയമകനാണ് ബസന്ത് സോറൻ. ചംപയ് സോറൻ, ബസന്ത് സോറൻ എന്നിവരെ കൂടാതെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീർ ആലം, ഏക ആർജെഡി നിയമസഭാംഗം സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണു വിവരം.

ജാർഖണ്ഡ് മുക്തി മോർച്ചയുടെ ദേശീയ പ്രസിഡന്റ് ഷിബു സോറന്റെ ഇളയമകനാണ് ബസന്ത് സോറൻ. ചംപയ് സോറൻ, ബസന്ത് സോറൻ എന്നിവരെ കൂടാതെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് ആലംഗീർ ആലം, ഏക ആർജെഡി നിയമസഭാംഗം സത്യാനന്ദ് ഭോക്ത എന്നിവരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണു വിവരം. ആലംഗീറും സത്യാനന്ദും ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിമാരായിരുന്നു. മുന്നണി സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ ആലംഗീർ ആലത്തിനെ രണ്ടാം ഉപമുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ട്. 

പത്ത് ദിവസത്തിനകം വിശ്വാസ വോട്ട് നേടണമെന്നാണ് ഗവർണർ സി.പി.രാധാകൃഷ്ണൻ ചംപയ് സോറനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാനുളള നിയമസഭയുടെ പ്രത്യേക സമ്മേളനം അടുത്ത ആഴ്ച ചേരും. അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ രൂപീകരിക്കാൻ ചംപയ് സോറനെ ഗവർണർ ക്ഷണിച്ചത്. സത്യപ്രതിജ്ഞ വൈകിപ്പിച്ച് അധികാരം പിടിക്കാൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയിൽ എംഎൽഎമാരെ ഹൈദരാബാദിലേക്ക് അയയ്ക്കാൻ ഇന്നലെ രാത്രി ജെഎംഎം ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. 

English Summary:

Basant soren likely to take oath as deputy cm in new government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com