ADVERTISEMENT

ബെംഗളൂരൂ∙  സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി സമൻസ് അയച്ചു. ബെംഗളൂരു സ്വദേശിയായ പരമേഷ് നൽകിയ പരാതിയിലാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതി മന്ത്രിയെ വിളിപ്പിച്ചത്. മാർച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി  സനാതന ധർമ്മത്തെ ഡെങ്കിപ്പനിയേയും മലേറിയേയും പോലെ ഇല്ലാതാക്കണമെന്ന തരത്തിൽ‌ കഴിഞ്ഞ വർഷം നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സെപ്റ്റംബറിൽ ചെന്നൈയിലെ സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്.

English Summary:

Udhayanidhi stalin summoned by bengaluru court over sanatana dharma remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com