ADVERTISEMENT

മുംബൈ∙  മന്ത്രി ഛഗൻ ഭുജ്ബലിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ്. താനോ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയോ ഛഗൻ ഭുജ്ബലിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകുമെന്നും ഫഡ്‍നാവിസ് പറഞ്ഞു.

നവംബർ 16നു താൻ മന്ത്രിസ്ഥാനത്തുനിന്നു രാജിവച്ചതായി എൻസിപി അജിത് പവാർ വിഭാഗം നേതാവ് ഭുജ്ബൽ കഴിഞ്ഞ ദിവസമാണു വെളിപ്പെടുത്തിയത്. രാജിക്കാര്യം രണ്ടുമാസത്തോളം വെളിപ്പെടുത്താതിരുന്നതു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ആവശ്യപ്പെട്ടതിനെ തുടർന്നാണെന്നും ഭുജ്ബൽ വിശദീകരണം നൽകിയിരുന്നു.

ഒബിസി ക്വോട്ടയിലേക്ക് മറാഠ വിഭാഗത്തിന് പിൻവാതിലിലൂടെ മഹാരാഷ്ട്ര സർക്കാർ പ്രവേശനം അനുവദിച്ചതായും ഭുജ്ബൽ കുറ്റപ്പെടുത്തി. മറാഠകൾക്ക് സംവരണം നൽകുന്നതിന് എതിരല്ലെന്നും എന്നാൽ നിലവിലുള്ള ഒബിസി ക്വോട്ട മറാഠകളുമായി പങ്കുവയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നുമായിരുന്നു ഭുജ്ബലിന്റെ പ്രതികരണം.

English Summary:

Devendra Fadnavis respond over Chhagan Bhujbal’s resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com