ADVERTISEMENT

പത്തനംതിട്ട∙ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ റാന്നി ചന്തക്കടവിലാണ് സംഭവം. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന,  അനിലിന്റെ സഹോദരന്റെ മകൻ ഗൗതം എന്നിവരാണ് മരിച്ചത്.

ഒരാളെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ ഗൗതമിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അനിലിന്റെയും നിരഞ്ജനയുടെയും മൃതദേഹം കണ്ടെത്തിയെന്നും അഗ്നിരക്ഷാസേന അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Three Drowned in Pampa River at Ranni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com