ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്നു വാചകമടിക്കുന്നതല്ലാതെ കടക്കെണിയിൽ ആയ കേരളത്തെ രക്ഷിക്കാനുള്ളതൊന്നും ബജറ്റിലില്ലെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന്റെ തകർച്ചയ്ക്ക് ഉത്തരവാദി കേന്ദ്രമാണെന്ന രാഷ്ട്രീയ വിമർശനം നടത്താനാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ മഹാഭൂരിപക്ഷം സമയവും ഉപയോഗിച്ചതെന്നും സുരേന്ദ്രൻ  പറഞ്ഞു. 

Read Also: ‘യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ’: ബജറ്റിന്റെ പവിത്രത മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ്

‘‘കേരളത്തിന്റെ തനത് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് ഒരു തരത്തിലും താൽപര്യമില്ല. അതിനായുള്ള പ്രായോഗിക നടപടികൾ മുന്നോട്ട് വയ്ക്കുന്ന ബജറ്റല്ല ഇത്. കേരളത്തിലെ കർഷകരെ സഹായിക്കാൻ ബജറ്റിലൊരു നടപടിയുമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്റെ ധനകാര്യ മിസ്‍മാനേജ്‍മെന്റാണ്. കേരളം കടമെടുത്ത് ധൂർത്തടിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ ബജറ്റിൽ കിഫ്ബിയെക്കുറിച്ച് വലിയ വാചകങ്ങളായിരുന്നു. ഇത്തവണ രണ്ടു വാചകത്തിൽ ഒതുക്കി. അതിനുകാരണം കിഫ്ബിയൊരു വൻ തട്ടിപ്പായിരുന്നു എന്ന ആക്ഷേപം ശരിവയ്ക്കുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത്’’– സുരേന്ദ്രൻ പറഞ്ഞു. 

English Summary:

K Surendran respond after KN Balagopal presented Kerala Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com