ADVERTISEMENT

മുംബൈ∙ നവിമുംബൈയിൽ  നിന്ന് കാണാതായ 5 സ്കൂൾ വിദ്യാർഥിനികളെ ഡൽഹിയിൽ കണ്ടെത്തി. കുട്ടികൾ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. തലോജ ലക്കി കോംപ്ലക്‌സിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളിലെ കുട്ടികളെ കാണാതായത് കഴിഞ്ഞ ശനിയാഴ്ചയാണ്.

രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചത്. ഇവരിൽ 14, 16, വയസ്സുള്ള രണ്ട് സഹോദരിമാരും 5, 7, 14 വയസ്സുള്ള മൂന്ന് സഹോദരിമാരും ഉൾപ്പെടുന്നു. ഒട്ടേറെ പേർ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ വിവരങ്ങൾ പങ്കിട്ടു. ഡൽഹിയിൽ ബന്ധുക്കളുടെ അടുത്ത് എത്തിയിട്ടുണ്ടെന്ന് ഇന്നലെ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടേക്ക് പുറപ്പെട്ടു.

കുട്ടികളെ തിരികെ കൊണ്ടു വന്ന് രക്ഷിതാക്കളെ ഏൽപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾ എങ്ങനെ ഡൽഹിയിൽ എത്തിയെന്ന് വ്യക്തമല്ലെന്നും തിരികെ എത്തിച്ചശേഷം അന്വേഷിക്കുമെന്നും തലോജ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അവിനാശ് കൽദാത്തെ പറഞ്ഞു. 

കുട്ടികളുടെ തിരോധാനം മുൻപും 

ഡിസംബർ ആദ്യവാരവും  നവിമുംബൈ മേഖലയിൽ നിന്ന് 8 കുട്ടികളെ കാണാതായത് ആശങ്ക പരത്തിയിരുന്നു.  തട്ടിക്കൊണ്ടുപോകലിന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും കുട്ടികളെ കണ്ടെത്തിയതോടെ ചിത്രം മാറി. കുട്ടികൾ എല്ലാവരും സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

English Summary:

5 Minor Girls From 2 Families Missing From Navi Mumbai Found With Kin In Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com