ADVERTISEMENT

കണ്ണൂർ∙ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കമ്പല്ലൂർ സ്വദേശി റോബിനാണ് അറസ്റ്റിലായത്. 

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു യുവാവിനു നേരെ ആസിഡ് ആക്രമണം. പെരുന്തടത്തെ തോപ്പിൽ രാജേഷിന്റെ (47) മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രാജേഷ് വീട്ടിൽ കസേരയിൽ ഇരുന്നു പത്രം വായിക്കുന്നതിനിടെയായിരുന്നു സംഭവം. ആൾ ഓടിരക്ഷപ്പെട്ടെങ്കിലും സംശയത്തിന്റെ പേരിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പരുക്കേറ്റ രാജേഷ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

Acid attack in Kannur; Accused Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com