ADVERTISEMENT

ന്യൂഡൽഹി∙1643 കിലോമീറ്റർ നീളമുള്ള ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ വേലികെട്ടുമെന്നും തൊട്ടടുത്തായി പട്രോളിങ് ട്രാക് നിർമിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രഖ്യാപനം. മണിപ്പുരിൽ കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള കലാപം തുടരുന്നതിനിടെയാണു പ്രഖ്യാപനം. അടുത്തിടെ നിരവധി മ്യാൻമർ പൗരന്മാർ അതിർത്തികടന്നു മണിപ്പുരിൽ പ്രവേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.  

‘‘ദേഭിക്കാൻ കഴിയാത്ത അതിർത്തികൾ സൃഷ്ടിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 1643 കിലോമീറ്റർ നീളമുള്ള ഇന്ത്യ–മ്യാൻമർ അതിർത്തിക്കു ചുറ്റും വേലി കെട്ടാൻ  തീരുമാനിച്ചിട്ടുണ്ട്. മികച്ച നിരീക്ഷണം നടത്തുന്നതിനായി സമീപത്തായി പട്രോൾ ട്രാക്കും നിർമിക്കും. മണിപ്പുരിലെ മൊറെയിൽ 10 കിലോമീറ്ററോളം വേലി കെട്ടിക്കഴിഞ്ഞു. ഹൈബ്രിഡ് സർവെയ്‌ലൻസ് പദ്ധതി വഴി വേലി കെട്ടുന്നതും പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലൂടെ അരുണാചൽ പ്രദേശിലും മണിപ്പുരിലും ഒരു കിലോമീറ്ററോളം വേലി കെട്ടും. മണിപ്പുരിൽ 20 കിലോമീറ്ററോളം വേലി കെട്ടാനും തീരുമാനമായിട്ടുണ്ട്. നിർമാണം ഉടൻ ആരംഭിക്കും’’–അമിത് ഷാ എക്സിൽ കുറിച്ചു.

English Summary:

Amit Shah says they will fence India Myanmar border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com