ADVERTISEMENT

കല്‍പറ്റ∙ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടി. മാനന്തവാടി മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് എസ്എസ്എല്‍സി വിദ്യാർഥികളുടെ സ്ക്രീനിങ് ചുമതലയിൽനിന്നു മാറ്റിയത്. കല്‍പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലാണ് കഴിഞ്ഞയാഴ്ച ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്  കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്.

പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി സർവീസിൽ തുടരുന്നതിനും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്എസ്എല്‍സി വിദ്യാർഥികളുടെ എൽഡി സ്ക്രീനിങ് ക്യാംപിനു നേതൃത്വം നൽകുന്നതിനും എതിരെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു. 2020 ഒക്ടോബറിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. 

English Summary:

Doctor accused in the molestation cas has been removed from the responsibility of screening sslc students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com