ADVERTISEMENT

ജയ്പുർ∙ ഉത്തരാഖണ്ഡിന് പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാക്കാൻ തയ്യാറെടുത്ത് രാജസ്ഥാൻ. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് സർക്കാർ ഏകവ്യക്തി നിയമത്തിന്റെ കരട് നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിറകേയാണ് ഏകവ്യക്തിനിയമം അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി രാജസ്ഥാൻ മന്ത്രി കനയ്യ ലാൽ ചൗധരി വ്യക്തമാക്കിയത്.

‘‘ആദ്യം തന്നെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ഇന്ത്യയിലെ ജനങ്ങൾ അതിനായി കാത്തിരിക്കുകയാണ്. അദ്ദേഹം അതിന് തുടക്കം കുറിച്ചു. ഉത്തരാഖണ്ഡിന് ശേഷം ഏക വ്യക്തിനിയമം അവതരിപ്പിരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകാൻ രാജസ്ഥാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹം നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ജോലികൾ ഉടൻ ആരംഭിക്കും. ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച്  ചർച്ച നടത്തും.’’ കനയ്യ ലാൽ ചൗധരി പറഞ്ഞു. 

ഉത്തരാഖണ്ഡ് അവതരിപ്പിച്ച ഏകവ്യക്തി നിയമം രാജവ്യാപകമായ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ലിവ് ഇൻ റിലേഷൻഷിപ്പ്, തുടങ്ങിയ കാര്യങ്ങളിൽ എല്ലാ പൗരന്മാർക്കും ഏകീകൃത നിയമം നടപ്പാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ലിവ് ഇൻ റിലേഷൻഷിപ്പിലുള്ളവർ വിവാഹം പോലെ റജിസ്റ്റർ ചെയ്യണമെന്നുള്ളതാണ് രാജ്യത്ത് വ്യാപക ചർച്ചയ്ക്കിടയാക്കിയത്. 

English Summary:

Rajasthan is planning to implement Uniform Civil Code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com