ADVERTISEMENT

കൊച്ചി∙ ചാവേർ ആക്രമണ ഗൂഢാലോചനക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ റിയാസ് അബൂബക്കറിനുള്ള ശിക്ഷ  വിധിക്കുന്നത് നാളത്തേക്കു മാറ്റി. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയിലാണ് ശിക്ഷയെക്കുറിച്ചുള്ള വാദം നടക്കുക. രാജ്യാന്തര ഭീകരസംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേർ ആക്രമണങ്ങൾക്കു ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള (യുഎപിഎ) കുറ്റങ്ങൾ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 

കേസിൽ 2018ലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഭീകരസംഘടനയിൽ അംഗമാവുക, ഭീകരസംഘടനയ്ക്കു ഫണ്ട് ശേഖരിക്കുക തുടങ്ങിയ കുറ്റങ്ങൾ റിയാസ് ചെയ്തിട്ടുണ്ടെന്നാണു കുറ്റപത്രത്തിലെ ആരോപണം. പത്തും പതിനാലും വർഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന 2 കുറ്റമാണിത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ഗൂഢാലോചനാകുറ്റവും റിയാസിനെതിരെ തെളിഞ്ഞിട്ടുണ്ട്. 

അറസ്റ്റിലായ ശേഷം ജയിലിൽ കിടന്ന 5 വർഷം ശിക്ഷയിൽ ഇളവുചെയ്യും. ചാവേർ ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടയിലാണു റിയാസിന്റെ അറസ്റ്റ്. ഒപ്പം പിടിക്കപ്പെട്ട കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് എന്നിവർ കേസിൽ മാപ്പുസാക്ഷികളായി. ഐഎസിൽ ചേർക്കാനായി സിറിയയിലേക്കു കടത്തിയതായി കരുതുന്ന 14 കാസർകോട് സ്വദേശികളെ കുറിച്ചുള്ള എൻഐഎ അന്വേഷണമാണു റിയാസിലെത്തിയത്. 2016ലാണ് ഈ സംഭവം നടന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.

English Summary:

Suicide Bombing Conspiracy: NIA Court Verdict Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com