ADVERTISEMENT

ന്യൂഡൽഹി∙ പിഎഫ് തുക കിട്ടാതെയുള്ള ആത്മഹത്യയിൽ മരണപ്പെട്ട ആളിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി. ഇതാവശ്യപ്പെട്ട് ബെന്നി ബഹനാൻ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി. ആനുകൂല്യം നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ  കർശന നടപടികൾ സ്വീകരിക്കണമെന്നും  മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് കഴിഞ്ഞ ദിവസം കൊച്ചി ഇപിഎഫ് റീജനൽ ഓഫീസിലെ ശുചിമറിയിൽ ആത്മഹത്യ ചെയ്തത്.  ആധാർ രേഖയിലെ  ജനനത്തീയതി പിഴവ് ചൂണ്ടിക്കാട്ടിയാണ് തനിക്ക് പ്രൊവിഡന്റ്  തുക നിഷേധിച്ചതെന്ന് ശിവരാമൻ, തന്റെ ആത്മഹത്യ കുറുപ്പിൽ പറഞ്ഞിരുന്നു. പിഎഫ് ആനുകൂല്യത്തിനായി ശിവരാമന്റെ അപേക്ഷ  നിലവിലില്ലെന്ന വാദമാണ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഉന്നയിച്ചത്. 

ഒൻപത് വർഷം മുമ്പ് അപ്പോളോ ടയേഴ്‌സിൽ നിന്ന് വിരമിച്ച തൊഴിലാളിയായിരുന്നു ഇദ്ദേഹം. അർബുദരോഗി കൂടെയായ ശിവരാമൻ, താൻ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇപിഎഫ് ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അനുകൂല നടപടിയുണ്ടാകാത്തതിൽ മനംമടുത്തായിരുന്നു ആത്മഹത്യ. 

English Summary:

Suicide due to non-payment of PF amount; Benny Behanan MP met minister Bhupendar Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com