ജോലിക്ക് പകരം ഭൂമി അഴിമതി കേസ്: ലാലു യാദവിന്റെ ഭാര്യക്കും മക്കൾക്കും ഇടക്കാല ജാമ്യം
Mail This Article
പട്ന∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിക്കും മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്കും ഡൽഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. റാബ്റി ദേവിയും മക്കളും കോടതിയിൽ നേരിട്ടു ഹാജരായിരുന്നു. ജാമ്യാപേക്ഷയ്ക്കുള്ള മറുപടി സമർപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ മാസം 28 വരെ ഇടക്കാല ജാമ്യം നൽകിയത്.
Read Also: ‘എനിക്ക് അയച്ച സമൻസുകളുടെ അത്രയും സ്കൂളുകൾ തുറക്കും; ഡല്‍ഹിയെ സമ്പൂർണ സംസ്ഥാനമാക്കണം’
കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേ നിയമനങ്ങൾക്കു പകരം ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലുവിന്റെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്.