ADVERTISEMENT

തിരുവനന്തപുരം∙ പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി. നിലവിൽ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്. 6.5 കോടി മുതൽ 7 കോടി രൂപവരെയാണ് പ്രതിദിന മദ്യവിൽപ്പന. സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പുതിയ ഷോപ്പുകൾക്കൊപ്പം പൂട്ടിപോയ ഷോപ്പുകൾ തുറക്കണമെന്ന നിർദേശവും സ്ഥാപനം മുന്നോട്ടുവച്ചിട്ടുണ്ട്. 277 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ എണ്ണം 801.

ഷോപ്പുകളുടെ ജില്ല തിരിച്ചുള്ള കണക്ക്

∙ തിരുവനന്തപുരം – വെമ്പായം, വെഞ്ഞാറമൂട്, വർക്കല, തിരുമല

∙ കൊല്ലം – ഈസ്റ്റ് കല്ലട, കരിക്കോട്, പുനലൂർ, ഓച്ചിറ

∙ പത്തനംതിട്ട – ആറൻമുള, കോന്നി, കുളനട

∙ ആലപ്പുഴ – ചെങ്ങന്നൂർ, അരൂർ, താമരക്കുളം, ഹരിപ്പാട്

∙ കോട്ടയം – ചങ്ങനാശേരി, മണർകാട്, വൈക്കം, പാമ്പാടി

∙ ഇടുക്കി – നെടുംങ്കണ്ടം

∙ എറണാകുളം – ആലുവ, അങ്കമാലി, പെരുമ്പാവൂർ, മരട്

∙ തൃശൂർ – ചേലക്കര, കൊടകര, ചാവക്കാട്, മതിലകം, പുതുക്കാട്

∙ പാലക്കാട് – മണ്ണാർക്കാട്, ചിറ്റൂർ തത്തമംഗലം, ആലത്തൂർ

∙ മലപ്പുറം – മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി

∙ കോഴിക്കോട് – കാപ്പാട്, കുന്നമംഗലം, ഉള്ളിയേരി–അത്തോളി, ഫറൂക്ക്, പൂവാട്ട് പറമ്പ്

∙ വയനാട് – മാനന്തവാടി, സുൽത്താൻ ബത്തേരി

∙ കണ്ണൂർ – മട്ടന്നൂർ, തലശേരി, ശ്രീകണ്ടാപുരം, കണ്ണൂർ ടൗൺ, തളിപ്പറമ്പ്

∙ കാസർകോട് – കുമ്പള, കാഞ്ഞങ്ങാട്

English Summary:

Consumerfed letter to government, for starting statewide 50 liquor shops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com