ADVERTISEMENT

കോഴിക്കോട്∙ കോന്നാട് കടപ്പുറത്തെ ഡിവൈഎഫ്ഐ പ്രതിഷേധ സായാഹ്നത്തിനിടെ വനിതാ പ്രവർത്തകർക്കുനേരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെതിരെ മഹിളാ മോർച്ചയുടെ പരാതി. ‘മോർച്ചക്കാരെ മോർച്ചറിയിലാക്കും’ എന്ന് പ്രസംഗത്തിനിടെ ഭീഷണിപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് രമ്യ മുരളിയാണ് പരാതി നൽകിയത്.

കോന്നാട് കടപ്പുറത്ത് ശക്തമാവുന്ന ലഹരിമാഫിയക്കെതിരെ പ്രദേശവാസികളായ സ്ത്രീകൾ പ്രതീകാത്മക സമരം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രദേശത്തിനു പുറത്തുനിന്നുവന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധസമരം നടത്തുന്നതിനിടെ വസീഫ് വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീസംഘടനയായ മഹിളാമോർച്ചയുടെ അംഗങ്ങളായ സ്ത്രീകൾക്കു ജീവന് ഭീഷണിയുയർത്തി പ്രസംഗിച്ചതിനെതിരെ നടപടിയെടുക്കണമെന്നാണ് രമ്യ മുരളി ആവശ്യപ്പെട്ടത്.

സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മിഷണർ പരാതി ടൗൺ എസിപി കെ.ജി.സുരേഷിനു കൈമാറി. കോന്നാട് കടപ്പുറത്തു സമരം ചെയ്ത വനിതകളെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വെള്ളയിൽ എസ്ഐ എ.വി.ബവീഷ് അടക്കമുള്ള പൊലീസുകാരുമായും ചർച്ച നടത്തി.ബിജെപി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അതുൽ പെരുവട്ടൂർ, വിഷ്ണു പയ്യാനക്കൽ, വൈസ് പ്രസിഡന്റ്  വിസ്മയ പിലാശ്ശേരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

English Summary:

Mahila Morcha Raises Alarm: Calls for Action Against DYFI Leader Over Alleged Death Threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com