ADVERTISEMENT

മുംബൈ ∙ പാർട്ടി ഓഫിസുകൾ പിടിച്ചെടുക്കാൻ എൻസിപിയിൽ ശരദ്, അജിത് പക്ഷങ്ങൾ നടത്തുന്ന ശ്രമങ്ങൾ സംഘർഷത്തിലേക്ക്. പാർട്ടിയുടെ പേരും ചിഹ്നവും അജിത് വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചതിനു പിന്നാലെയാണ് ശരദ് പവാർ പക്ഷത്തെ നേതാക്കളും അണികളും പാർട്ടി ഓഫിസുകളിൽ സംഘടിച്ചിരിക്കുന്നത്. ഓഫിസുകൾ പിടിച്ചെടുക്കാൻ അജിത് പക്ഷം എത്തുമെന്ന സംശയത്താൽ പുണെ, നാസിക് ഉൾപ്പെടെ പാർട്ടി ഓഫിസുകളിൽ ശരദ് പവാറിന്റെ അണികൾ വൻതോതിൽ തമ്പടിച്ചിരിക്കുകയാണ്. 

ഓഫിസ് പിടിച്ചെടുക്കുമെന്ന് പുണെയിൽ അജിത് പവാർ പക്ഷത്തെ നേതാവായ ദീപക് മാൻകർ പ്രഖ്യാപിച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രവാദി വെൽഫെയർ ട്രസ്റ്റിന്റെ പേരിലുള്ളതാണ് പുണെയിലെ ഓഫിസെന്നും അജിത് പക്ഷത്തിന് ഏറ്റെടുക്കാനാകില്ലെന്നും ശരദ് വിഭാഗം നേതാക്കൾ പറഞ്ഞു. നാസിക്കിൽ അജിത് പക്ഷം പാർട്ടി ഓഫിസിന്റെ നിയന്ത്രണം പിടിച്ചെടുത്തു. മറാഠ്‌വാഡയിൽ പല ഓഫിസുകളും ശരദ് പവാർ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. 

പാർട്ടി ഓഫിസുകളെല്ലാം ശരദ് പവാർ നേതൃത്വം നൽകുന്ന രാഷ്ട്രവാദി വെൽഫെയർ ട്രസ്റ്റിന്റെ പേരിലാണെന്നും പാർട്ടിയുടെ പേരിൽ അല്ലെന്നും അതിനാൽ അജിത് പക്ഷത്തിന് അവയുടെ മേൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും എൻസിപി ദേശീയ നേതാവായ ഹേമന്ത് ടക്ലെ വ്യക്തമാക്കി.

English Summary:

Party Office war in NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com