ADVERTISEMENT

തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്. മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി സന്ദീപ് കേസിൽനിന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കു സന്ദീപിനെ വിധേയനാക്കിയത്. യാതൊരു മാനസിക പ്രശ്നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.

ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിനു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും നൽകിയ റിപ്പോർട്ട്. ഇതോടെ മാനസിക പ്രശ്നത്തിന്റെ പേരിൽ കേസിൽനിന്നും രക്ഷപ്പെടാൻ സന്ദീപിന് കഴിയില്ലെന്നാണ് പൊലീസുകാർ പറയുന്നത്. 

ഹൈക്കോടതി നേരത്തെ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അധ്യാപക ജോലിയിൽ നിന്നും  പിരിച്ചുവിട്ടതിനെതിരെ അപ്പീൽ നൽകി ഉത്തരവു പിൻവലിപ്പിക്കാനുള്ള നീക്കം സന്ദീപ് ജയിലിൽ ഇരുന്നും തുടരുകയാണ്. ഓയൂരിൽ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയായ പത്മകുമാറാണു സന്ദീപിനു ഒപ്പം പൂജപ്പുര സെന്‍ട്രൽ ജയിലിലെ അതീവ സുരക്ഷ വിഭാഗത്തിൽ കഴിയുന്നത്. മറ്റു പ്രതികൾ‌ ഇവരെ ആക്രമിച്ചേക്കാൻ സാധ്യത ഉള്ളതിനാലാണു പ്രത്യേക നിരീക്ഷണം. 

English Summary:

Dr vandana das murder case medical report says that sandeep has no mental problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com