ADVERTISEMENT

കൊച്ചി∙ കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് മുന്നിൽ നാളെ ഹാജരാകുന്ന കാര്യത്തിൽ തോമസ് ഐസകിനു തീരുമാനമെടുക്കാമെന്നു ഹൈക്കോടതി. ഇഡിക്കു മുന്നിൽ നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു തോമസ് ഐസക്കിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പ്രതികരണം. തോമസ് ഐസക് നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമാണെന്നാണു തോമസ് ഐസക് കോടതിയെ അറിയിച്ചത്. വേറെ ആരെയും ഇഡി സമൻസ് നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ല. എന്തിനാണ് ഈ പുതിയ സമൻസ് എന്നതു വ്യക്തമല്ലെന്നും തോമസ് ഐസക്കിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഐസക്കിനു വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണു ഹാജരായത്. 

 

അതേസമയം, കേസു പരിഗണിക്കുന്നതിനു മുന്നോടിയായി തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നല്‍കിയ ഹർജിയിലാണു ഇഡിയുടെ സത്യവാങ്മൂലം. ആവശ്യപ്പെട്ട രേഖകൾ പോലും നൽകാന്‍ ഐസക് തയ്യാറാകുന്നില്ല. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടാന്‍ ഹൈക്കോടതിക്ക് ആകില്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. 

 

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ചട്ട ലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇഡി നോട്ടിസ് അയച്ചിരുന്നു. അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ള എതിർകക്ഷികളും ബോധപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

English Summary:

Ed against thomas issac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com