ADVERTISEMENT

കോട്ടയം∙ ചങ്ങനാശ്ശേരി വാലടി പഴൂർ കളരിയിൽ തീപിടിത്തം. മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഉദ്ദേശം 400 വർഷത്തോളം പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്ന കളരിയുടെ മേൽക്കൂരയിൽ തടിയിൽ തീർത്ത കൊത്തുപണികൾ ഉൾപ്പടെയാണ് കത്തിയമർന്നത്. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പെയിന്റിങ് ഉൾപ്പടെയുള്ള ജോലികൾ നടക്കുകയായിരുന്നു. 

തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു കളരിയുടെ ഉള്ളിൽനിന്നു തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. ചങ്ങനാശേരി അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റെത്തിയാണ് ഒരു മണിക്കൂറോളം പ്രയത്നിച്ച് തീ നിയന്ത്രണവിധേയമാക്കിയത്. ചെറിയ വഴിയും അഗ്നിരക്ഷാസേനയ്ക്ക് കടന്നെത്താൻ വെല്ലുവിളിയായിരുന്നു. കൈനടി പൊലീസും നാട്ടുകാരും തീയണയ്ക്കാനുണ്ടായിരുന്നു. ഷോർട് സർക്യൂട്ടാകാം തീപിടിത്തതിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

നിർമാണ ജോലികളുടെ ഭാഗമായി പെയിന്റ് ഉൾപ്പടെയുള്ള സാധനസാമഗ്രികൾ കളരിക്കുള്ളിലുണ്ടാകാമായിരുന്നെന്നും ഇതാകാം തീ ആളിപ്പടരുന്നതിനു കാരണമായതെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്‌ഥർ പറഞ്ഞു. ചങ്ങനാശേരി അഗ്നിരക്ഷസേന സ്‌റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ, സീനിയർ ഫയർ റസ്‌ക്യൂ ഓഫിസർ ദിനേശ്‌കുമാർ, വിനോദ്, മനോജ്‌കുമാർ, സുബേഷ്, ഉല്ലാസ്, സജി, അഭിലാഷ്, ശേഖർ, അജയകുമാർ, കൈനടി പൊലീസ് സ്‌റ്റേഷൻ എസ്‌എച്ച്ഒ എ.ജെ. ജോയി എന്നിവരടങ്ങിയ സംഘമാണ് തീ നിയന്ത്രിക്കുന്നതിനായി പ്രയത്നിച്ചത്.

English Summary:

Fire Accident in Changanassery Valady Pazhur Kalari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com