ADVERTISEMENT

കോഴിക്കോട്∙ ഐസിയു പീഡന കേസിൽ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.പ്രിയതയുടെ അന്വേഷണ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം അതിജീവിതയ്ക്ക‌ു ലഭിച്ചു. റിപ്പോർട്ട് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഡിഎംഇ ഓഫിസിൽ പ്രതിഷേധമിരിക്കാനെത്തിയപ്പോൾ മെഡിക്കൽ കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയപ്പോഴാണ് പ്രിൻസിപ്പൽ ഓഫിസിൽനിന്ന് റിപ്പോർട്ട് കൈമാറിയത്. മെഡിക്കൽ കോളജ് അധികാരികൾ നീതി നൽകിയില്ല. മൊഴിയെടുത്ത ഡോ.പ്രീതിയും അപമാനിക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നതായി അതിജീവിത പറഞ്ഞു. 

റിപ്പോർട്ടിലെ നിഗമനങ്ങൾ

അതിജീവിതയുടെ പ്രസ്താവനകൾ വിശ്വസിക്കാൻ എല്ലാ കാരണവുമുണ്ട്. അതിജീവിതയുടെ മൊഴിക്ക് വിരുദ്ധമായ മൊഴികളൊന്നും സാക്ഷികളാരും നൽകിയിട്ടില്ല. തെറ്റായ ആരോപണത്തിനുള്ള കാരണം അന്വേഷണത്തിൽ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ ആരോപിക്കുന്ന അതേ കാരണങ്ങളും സുസ്ഥിരമല്ലെന്നു തോന്നുന്നു. റിക്കവറി മുറിയിൽനിന്ന് ബോധം വന്നുവെന്ന അവകാശവാദം, ഐസിയുവിലേക്കു കൊണ്ടുപോയ ജീവനക്കാരെ തിരിച്ചറിയൽ, ഐസിയുവിൽ ഉണ്ടായ സംഭവങ്ങൾ, പ്രത്യേകമായി യൂണിഫോമിലെത്തിയ ജീവനക്കാരിൽനിന്ന് കുറ്റവാളിയെ തിരിച്ചറിയൽ തുടങ്ങിയ സാക്ഷികളുടെ മൊഴികളിൽനിന്ന് ശസ്ത്രക്രിയാനന്തര സമയത്ത് അതിജീവിതയുടെ മൊഴികൾ ശരിയാണെന്നു തെളിവെടുപ്പിൽ കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്. 

ലൈംഗികാതിക്രമവും തുടർന്നുണ്ടായ മാനസികവും വൈകാരികവുമായ ആഘാതവും അതിജീവിതയുടെ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മൊഴികളിൽ വ്യക്തമാണ്. വസ്തുതകളെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം അതിജീവിച്ച വ്യക്തിക്ക് സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വളരെ വൈകിയാണെങ്കിലും അർഹമായ നീതി ലഭ്യമാക്കും. രോഗിയുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുകയെന്നതു സ്ഥാപനത്തിന്റെ മേന്മ വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

എല്ലാവർക്കെതിരെയും ക്രിമിനൽ, വകുപ്പ് തല നടപടികൾക്കും ഡോ.പ്രീതിക്കെതിരെ അന്വേഷണവും വേണമെന്നാവശ്യപ്പെട്ട് സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് സമരസമിതിക്ക് വേണ്ടി നൗഷാദ് തെക്കയിൽ പറഞ്ഞു.

English Summary:

ICU Rape Case Investigation Report RTI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com