ADVERTISEMENT

കോഴിക്കോട്∙ ഒരു വിഭാഗം ഐഎൻഎല്ലിനെ മാത്രം ഏകപക്ഷീയമായി എൽഡിഎഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിനെ അതിരൂക്ഷമായി വിമർശിച്ച് ഐഎൻഎൽ വഹാബ് വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ്. രണ്ട് ഐഎൻഎൽ വിഭാഗങ്ങളോടും ഒരേ നിലപാടായിരിക്കുമെന്ന മുൻ തീരുമാനത്തിനു വിരുദ്ധമായ നിലപാട് ഇപ്പോൾ എങ്ങനെയുണ്ടായി എന്നു പരിശോധിക്കപ്പെടേണ്ടതാണ്. എൽഡിഎഫ്–സിപിഎം നേതാക്കളെ കണ്ടു സംസാരിച്ചപ്പോഴെല്ലാം ഇക്കാര്യങ്ങൾ ആവർത്തിക്കപ്പെടുകയാണുണ്ടായത്. ഇക്കാര്യത്തിൽ മുന്നണി പുനഃപരിശോധന നടത്തണം. പ്രഫസർ എ.പി.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള ഐഎൻഎല്ലിനെ മുന്നണിയോഗത്തിൽ ക്ഷണിക്കുകയും ഔദ്യോഗിക അംഗീകാരം നൽകുകയും വേണമെന്ന് എൽഡിഎഫ് നേതൃത്വത്തെക്കണ്ടു രേഖാമൂലം ആവശ്യപ്പെടാനും തീരുമാനിച്ചു. 

Read Also: കൊണ്ടോട്ടിയിൽ അധ്യാപികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിനു കേസ്

തുടർന്നു ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ 27ന് ഐഎൻഎൽ സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗം ചേരും. ആ യോഗത്തിൽ തിരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും തീരുമാനിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി.ഇസ്മായിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ.അബ്ദുൽ അസീസ്, ഒ.പി.ഐ.കോയ, മനോജ്‌ സി.നായർ, സി.എച്ച്.മുസ്തഫ, എച്ച്.മുഹമ്മദലി, സാലിഹ് ശിഹാബ് തങ്ങൾ, എം.എ.കുഞ്ഞബ്ദുല്ല, ടി.എം.ഇസ്മായിൽ, സയിദ് ഷബീൽ ഐദ്രോസി, ബഷീർ ബഡേരി, മുഹമ്മദ്‌ കുട്ടി ചാലക്കുടി, ഇ.സി.മുഹമ്മദ്‌, എം. ഷർമദ്ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

A P Abdul Wahab group of INL speak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com