ADVERTISEMENT

ന്യൂഡൽഹി∙ എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷൻ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. വിദ്യാർഥികൾക്കു jeemains.nta.ac.in എന്ന വെബ്സൈറ്റിൽ‌ ഫലം പരിശോധിക്കാം. പരീക്ഷയെഴുതിയ 23 പേർ നൂറു പേര്‍സന്റൈല്‍ മാര്‍ക്കു നേടി.  തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ പേർക്കു നൂറു പേര്‍സന്റൈല്‍ മാര്‍ക്കു ലഭിച്ചത് (7). മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മൂന്നു പേർ വീതം നൂറു പേര്‍സന്റൈല്‍ മാര്‍ക്കു നേടി. 12,25,529 വിദ്യാർഥികളാണ് ആകെ പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം 43 വിദ്യാർഥികള്‍ക്കു നൂറ് പേര്‍സന്റൈല്‍ മാർക്ക് ലഭിച്ചിരുന്നു. 

English Summary:

JEE Main 2024 Result Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com