തിരുവല്ലയിൽ വെള്ളം കുടിക്കാൻ മറ്റൊരിടത്തേക്ക് അഴിച്ചു കൊണ്ടുപോകവേ ആന ഇടഞ്ഞോടി
Mail This Article
×
തിരുവല്ല (പത്തനംതിട്ട)∙ നന്നൂരിൽ ആന ഇടഞ്ഞു. വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം.
Read Also: ബേലൂര്‍ മഖ്നയ്ക്കു ‘സുരക്ഷ’യൊരുക്കി മോഴയാന, ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു– വിഡിയോ
ആനയെ തളച്ചിരുന്ന പറമ്പിൽനിന്നും വെള്ളം കുടിക്കാനായി മറ്റൊരിടത്തേക്ക് അഴിച്ചു കൊണ്ടുപോകുമ്പോൾ ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പുരയിടങ്ങളിൽ ചെറിയ നാശനഷ്ടം വരുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയ്ക്കു മയക്കുവെടിവച്ചു.
English Summary:
Elephant Attack At Thiruvalla Pathanamthitta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.