ADVERTISEMENT

മുംബൈ ∙  അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം നൽകിയ പരാതി സ്പീക്കർ രാഹുൽ നർവേകർ തള്ളി.

അജിത് പവാർ വിഭാഗത്തിലെ 41 എംഎൽഎമാരും പാർട്ടിയുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നുവെന്നും അവരെ അയോഗ്യരാക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച കാര്യവും ചൂണ്ടിക്കാട്ടി. 

എൻസിപി രണ്ടായി പിളർന്നതോടെ പാർട്ടി പേരും ചിഹ്നവും ശരദ് പവാർ പക്ഷത്തിന് നഷ്ടപ്പെട്ടിരുന്നു. ശരദ് പവാര്‍ വിഭാഗം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ എന്ന് പിന്നീട് പുനർനാമകരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെ ശരദ് പവാർ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 

English Summary:

Maharashtra Speaker rejected petitions seeking disqualification of Ajit Pawar's faction MLAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com