ADVERTISEMENT

തിരുവല്ല ∙ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കുവേണ്ടി നെടുമ്പ്രം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആൾമാറാട്ടം നടത്തി വിവാഹാലോചനയ്ക്ക് ഇടനില നിന്നെന്ന പരാതിയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചു. 

Read also: ‘വിവാഹ മോചനത്തിന് ശ്രമം, പിന്നാലെ ഇരട്ടക്കുട്ടികൾ ജനിച്ചു; ആനന്ദും ആലീസും മാതൃകാ ദമ്പതികളെപ്പോലെ’

തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബു എന്നു വിളിക്കുന്ന പ്രകാശ് ബാബുവാണ് ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി പെൺവീട്ടുകാർ പിന്മാറിയ വിവാഹം നടത്താൻ ശ്രമിച്ചത്. പോക്സോ അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണു നെടുമ്പ്രം ലോക്കൽ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരിൽ പ്രകാശ് ബാബു ആൾമാറാട്ടം നടത്തിയത്. 

ഈ മാസം എട്ടിന് അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. എന്നാൽ, ബന്ധുവഴി യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്നു പിന്മാറി. തുടർന്നാണു പ്രകാശ് ബാബു മറ്റു 3 പേരെ കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. താൻ എൽസി സെക്രട്ടറി വിനയചന്ദ്രനാണെന്നും കൂടെയുള്ളവർ ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നുമാണു പരിചയപ്പെടുത്തിയത്.

യുവാവിനെ സംബന്ധിച്ചു ലഭിച്ച വിവരങ്ങൾ തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞതാണെന്നും ബന്ധുക്കളെ അറിയിച്ചു.   സംശയം തോന്നിയ പെൺകുട്ടിയുടെ വീട്ടുകാർ പരിചയമുള്ള വനിതാ നേതാവ് വഴി വിനയചന്ദ്രനെ ബന്ധപ്പെട്ടപ്പോഴാണ് ആൾമാറാട്ടം അറിഞ്ഞത്.  

തന്റെ പേരിൽ മറ്റാരോ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ വിനയചന്ദ്രൻ ഏരിയ കമ്മിറ്റിക്കു പരാതി നൽകി. തുടർന്ന് ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി വിനയചന്ദ്രനെ കൂട്ടി നേരിട്ടു പെൺകുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം പുറത്തായത്. 

English Summary:

Impersonation and marriage proposal: CPM probe against area committee member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com