ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ വെള്ളപ്പൊക്കം: ഇന്ത്യൻ സ്വദേശിനി മരിച്ച നിലയിൽ
Mail This Article
കൻബറ∙ ഓസ്ട്രേലിയയിലെ പ്രളയത്തിൽ ഇന്ത്യക്കാരി മരിച്ചു. ക്വീൻസ്‍ലൻഡിന് സമീപമുള്ള മൗണ്ട് ഇസയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇന്ത്യൻ സ്വദേശിനിക്ക് ജീവൻ നഷ്ടപ്പെട്ടത്. മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ ഇന്ത്യൻ ഹൈകമ്മിഷൻ പുറത്തുവിട്ടിട്ടില്ല.
മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഇന്ത്യൻ ഹൈകമ്മിഷൻ അറിയിച്ചിട്ടുണ്ട്.
നേരത്തേ പ്രളയത്തിൽ മുങ്ങിപ്പോയ കാറിൽ നിന്ന് ഒരു സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ക്വീൻസ്‌ലൻഡിൽ മോശം കാലാവസ്ഥ തുടരുകയാണ്. കാറ്റും മഴയും തുടരുന്നതിനാൽ മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ക്വീൻസ്‌ലന്‌ഡ് പൊലീസ് അറിയിച്ചു. മോട്ടർവാഹനങ്ങളുമായി പുറത്തേക്കിറങ്ങുന്നവർ വെള്ളപ്പൊക്കത്തിലേക്ക് വാഹനവുമായി ഇറങ്ങരുതെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.